കാലിച്ചാനടുക്കം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പരപ്പ ബ്ലോക്ക് ക്ഷീരസംഗമം കാലിച്ചാനടുക്കം ഹില്‍ പാലസ് കൺവൻഷൻ സെന്ററില്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്ഷകന് കെ. കെ. നാരായണന്, മികച്ച ക്ഷീരകര്‍ഷക ആന്‍സി ബിജു, ഏറ്റവും കൂടുതല്‍ പാല് അളന്ന ബളാംതോട്, രണ്ടാമതെത്തിയ ചിറ്റാരിക്കാല്‍, ഏറ്റവും ഗുണമേന്മയുള്ള പാല് സംഭരിച്ച കുറുഞ്ചേരി തട്ട് ക്ഷീരസംഘങ്ങളുടെ ഭാരവാഹികള്‍, മികച്ച യുവ ക്ഷീരകര്ഷകന് ആയ ശ്രീജിത്ത് മുതിരക്കാല്‍, മികച്ച പട്ടികവിഭാഗം കര്ഷകന് ഒ. എം. രാമചന്ദ്രന് എന്നിവരെ ആദരിച്ചു. ബ്ലോക്കില്‍ ഉള്‍പ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ മികച്ച ക്ഷീര കര്‍ഷകരായ ദീപ നായര്‍, എന്‍. കെ. ദേവി, ടി. ആലാമി, പി. വി. ബെന്നി, കെ. ജാനകി, കാലിച്ചാനടുക്കം ക്ഷീരസംഘത്തിലെ ഷിജോ എബ്രഹാം, എം. കരുണാകരന്, കെ. ചന്തന് എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മോഹനന്, ജോസഫ് മുത്തോലി, കെസിഎംഎംഎഫ് ഡയറക്ടര്‍ പി. പി. നാരായണന്, എംആര്‍സിഎംപിയു ഡയറക്ടര്‍ കെ. സുധാകരന്, പരപ്പ ക്ഷീര വികസന ഓഫീസര്‍ പി. വി. മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, കോടോം-ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഗോപാലകൃഷ്ണന്, മില്‍മ ജില്ലാ ഓഫീസ് ഹെഡ് പി. എം. ഷാജി, കാലിച്ചാനടുക്കം ക്ഷീരസംഘം പ്രസിഡന്റ് പി. രാജകുമാരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന കന്നുകാലി പ്രദര്‍ശനം കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഡിഎഫ്ഐ എബിന് ജോര്‍ജ്, സോണിയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.