കൊ​റ​ഗ വി​ഭാ​ഗ​ത്തി​ലെ 13 പേ​ര്‍​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജോ​ലി
Thursday, June 8, 2023 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ശ്വ​വ​ത്കൃ​ത ഗോ​ത്ര​വി​ഭാ​ഗ​മാ​യ കൊ​റ​ഗ​രി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 13 യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ബം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍ ന​ഗ​ര​ങ്ങ​ളി​ലെ വ്യ​വ​സാ​യ​മേ​ഖ​ല​യി​ല്‍ ജോ​ലി ല​ഭി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍​ക്ക് ത​ല​ശ്ശേ​രി എ​ന്‍​ടി​ടി​എ​ഫി​ല്‍ അ​ഞ്ചു​മാ​സ​ത്തെ പ​രി​ശീ​ല​നം ന​ല്കി​യ​ത്.
കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​നും ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​റും ചേ​ര്‍​ന്ന് 13 പേ​ര്‍​ക്കും കൈ​മാ​റി. കൊ​റ​ഗ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു എ​സ്എ​സ്എ​ല്‍​സി പൂ​ര്‍​ത്തി​യാ​ക്കി​യ 18 നും 24 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം ഇം​ഗ്ലീ​ഷി​ലു​ള്ള ആ​ശ​യ​വി​നി​മ​യം, സ​ഹ​ക​ര​ണം, ടൈം ​മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു.