വീട്ടമ്മ ബൈക്കില്‍നിന്നു തെറിച്ചുവീണു മരിച്ചു
1300515
Tuesday, June 6, 2023 12:57 AM IST
ആദൂർ: ഭർത്താവിനൊപ്പം സഞ്ച രിക്കവേ ബൈക്കില്‍ നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മുള്ളേരിയ പുണ്ടൂരിലെ നാരായണന്റെ ഭാര്യ ലീലാവതി(53)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ മുണ്ടോള്‍ അടുക്കയിലാണ് അപകടം. തലയ്ക്ക് പരിക്കേറ്റ നിലയില്‍ ലീലാവതിയെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
ഏകമകള്‍ ലീന മംഗളൂരുവിലെ കോളജ് വിദ്യാര്‍ഥിനിയാണ്. മകളുടെ സൗകര്യാര്‍ഥം കാസര്‍ഗോട്ട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനം നടക്കാനിരിക്കെയാണ് ലീലാവതിയെ മരണം തട്ടിയെടുത്തത്. സഹോദരങ്ങൾ: സുകുമാരൻ, രാമകൃഷ്ണന്, പാര്‍വതി, കാര്‍ത്യായനി.