നഴ്സ് നിയമനം: കളക്ടറേറ്റ് മാര്ച്ച് നടത്തി
1299986
Sunday, June 4, 2023 7:42 AM IST
കാസര്ഗോഡ്: ജില്ലയിലെ ഗവ.നഴ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാനിരിക്കേ ഒഴിവുകള് പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്ത് ലിസ്റ്റിലുള്ള 190 നഴ്സുമാരുടെ നിയമനം നടത്തുക, പുതിയ ഡ്യൂട്ടി നഴ്സ് തസ്തികകള് അനുവദിക്കുക, എയിംസ് ശുപാര്ശയില് കാസര്ഗോഡ് ജില്ലയുടെ പേരുള്പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് എയിംസ് കാസര്ഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില് കളക്ടറേറ്റ് മാര്ച്ച് നടത്തി.
എ.കെ.എം.അഷ്റഫ് എംഎല്എ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഗണേശന് അരമങ്ങാനം അധ്യക്ഷത വഹിച്ചു. തുടര്ന്ന് സാമൂഹ്യ പ്രവര്ത്തക ദയാബായിയുടെ നേതൃത്വത്തില് ജില്ലാ കളക്ടറെ കണ്ട് വിഷയം ചര്ച്ച ചെയ്തു. റാങ്ക് ഹോള്ഡേഴ്സ് അസോസിയേഷന് പ്രതിനിധികളായ ആതിര, മുബഷിറ, ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേശന് അരമങ്ങാനം, ശ്രീനാഥ് ശശി, കെ.ബി.മുഹമ്മദ് കുഞ്ഞി എന്നിവരും പങ്കെടുത്തു. സിസ്റ്റര് ജയ ആന്റോ മംഗലത്ത്, നാസര് ചെര്ക്കളം, സലീം സന്ദേശം ചൗക്കി, സൂര്യനാരായണ ഭട്ട്, നാസര് കൊട്ടിലങ്ങാട് എന്നിവര് മാര്ച്ചിന് നേതൃത്വം നല്കി.