ലോറിത്തൊഴിലാളി സമരവുമായി സഹകരിക്കില്ലെന്ന് തടി വ്യാപാരികള്‍
1299653
Saturday, June 3, 2023 12:55 AM IST
ഭീമനടി: ഒരു വിഭാഗം ടിമ്പര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് യാതൊരു വിധത്തിലുള്ള സഹകരണവും നല്‍കേണ്ടതില്ലെന്നും മരത്തടികള്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ തടസപ്പെടുത്തുകയോ വഴിയില്‍ തടയുകയോ ചെയ്താല്‍ നിയമാനുസൃതമായ സംരക്ഷണം മരവ്യാപാരികള്ക്കും വാഹനങ്ങള്‍ക്കും നല്‍കുമെന്നും ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ജോസഫ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു.കെ.ജെ. വര്‍ക്കി, ബേബി കൊല്ലക്കൊമ്പിൽ, പി.റ്റി.ജോസഫ്, ഷിബു പാലക്കുന്ന്, ടോമി ചീമേനി, ജെന്നി രാജപുരം, ബേബി ഉഴുന്നാലിൽ, ബെന്നി കൊങ്ങംപുഴ, ദേവസ്യ അഞ്ചാനിക്കല്‍ പ്രസംഗിച്ചു.