പരപ്പയില്‍ മൂന്നു കടകളില്‍ മോഷണം
1299646
Saturday, June 3, 2023 12:55 AM IST
പരപ്പ: പരപ്പ ടൗണിലെ മൂന്ന് കടകളില്‍ മോഷണം നടന്നു. കുഞ്ഞബ്ദുള്ളയുടെ സിഎച്ച്കെ സ്റ്റോഴ്സ് കുത്തിത്തുറന്ന് 5000 രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം ചില്ലറ ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന 5000 രൂപയുടെ നാണയതുട്ടുകളടങ്ങിയ കെട്ടാണ് മോഷ് ടിച്ചത്.
സ്വര്‍ണ്ണകടയുടെ ബാഗില്‍ പൊതിഞ്ഞുവെച്ചിരുന്ന വിലപ്പെട്ട രേഖകളും മോഷ്ടാവ് കൊണ്ടുപോയി. വി.നാരായണന്റെ മഹാലക്ഷ്മി ട്രേഡേഴ്സ് മലഞ്ചരക്ക് കടയിലും ഷാജിയുടെ നാഷണല്‍ ഹാര്‍ഡ് വേഴ്സിലും പൂട്ട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയെങ്കിലും ഇവിടങ്ങളില്‍ നിന്നും 500 രൂപയില്‍ താഴെ മാത്രമേ കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. ടൗണിലെ കടകളുടെ മുന്നിലുള്ള സിസിടിവി കാമറകള്‍ തിരിച്ചുവെച്ചാണ് കവര്‍ച്ച നടത്തിയത്. എ.ആർ.മുരളിയുടെ ലോട്ടറി സ്റ്റാളിലെ കാമറ വടി ഉപയോഗിച്ച് മോഷ്ടാവ് തിരിച്ചു വെക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.