വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 1, 2023 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സി​ന് കീ​ഴി​ല്‍ ജി​ല്ലാ ഹ​ബ് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വു​മ​ണി​ല്‍ വി​വി​ധ ത​സ്തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​സ്ട്രി​ക്ട് മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ യോ​ഗ്യ​ത സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ്/ ലൈ​ഫ് സ​യ​ന്‍​സ​സ് / ന്യൂ​ട്രീ​ഷ്യ​ന്‍ / മെ​ഡി​സി​ൻ/ ഹെ​ല്‍​ത്ത് മാ​നേ​ജ്മെ​ന്‍റ് / സോ​ഷ്യ​ല്‍ വ​ര്‍​ക്ക് / റൂ​റ​ല്‍ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ല്‍ ബി​രു​ദം. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ / എ​ൻ.​ജി.​ഒ​ക​ളി​ല്‍ സ​മാ​ന മേ​ഖ​ല​യി​ല്‍ മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി പ​രി​ച​യം. പ്ര​തി​ഫ​ലം 35,000 രൂ​പ. ജെ​ന്‍​ഡ​ര്‍ സ്പെ​ഷ്യ​ലി​സ്റ്റ് യോ​ഗ്യ​ത സോ​ഷ്യ​ല്‍​വ​ര്‍​ക്ക് ബി​രു​ദം / മ​റ്റു സോ​ഷ്യ​ല്‍ ഡി​സി​പ്ലി​ന്‍​സ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ / എ​ൻ.​ജി.​ഒ​ക​ളി​ല്‍ സ​മാ​ന​മേ​ഖ​ല​യി​ല്‍ മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. പ്ര​തി​ഫ​ലം 27,500 രൂ​പ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ. വി​ലാ​സം അ​പേ​ക്ഷ ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ, സി​വി​ല്‍ സ്റ്റേ​ഷ​ൻ, ബി ​ബ്ലോ​ക്ക്, വി​ദ്യാ​ന​ഗ​ര്‍ പി​ഒ, കാ​സ​ര്‍​ഗോ​ഡ്. ഇ-​മെ​യി​ൽ: dwcdoksd@gm ail.com ഫോ​ൺ: 04994 293060.