കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കി: കെ.പി. രാജേന്ദ്രന്
1298553
Tuesday, May 30, 2023 1:25 AM IST
കാഞ്ഞങ്ങാട്: സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന കേരളത്തിന്റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢശ്രമത്തിന്റെ ഭാഗമാണ് കേരളത്തിന് അര്‍ഹതപ്പെട്ട 63,000 കോടി രൂപയുടെ കേന്ദ്രവിഹിതം ഇല്ലാതാക്കിയ നടപടിയെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. വര്‍ക്കിംഗ് വുമണ്‍ ഫോറം (എഐടിയുസി) നയിക്കുന്ന സ്ത്രീ മുന്നേറ്റജാഥ മാന്തോപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി.ശ്രീലത അധ്യക്ഷതവഹിച്ചു. കെ.മല്ലിക, എം.എസ്.സുഗൈദ, സംഗീത ഷംനാട്, കെ.പ്രീത, യമുന രാഘവൻ, പി.ഭാര്‍ഗവി, സി.പി.ബാബു, കെ.വി. കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.