ചീര്‍ക്കയം പാലത്തിനടിയില്‍ നിന്നു കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു
1298018
Sunday, May 28, 2023 7:03 AM IST
എളേരിത്തട്ട്: വരക്കാട്-പറമ്പ റോഡിലെ ചീര്‍ക്കയം പാലത്തിനടിയില്നിന്നും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു. 30 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന് മൂന്നുവര്‍ഷം മുമ്പ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ ബലക്ഷയം സംഭവിച്ചിരുന്നു. എന്നാല്‍ അത് പരിഹരിക്കാതെ തൊട്ടടുത്ത വര്‍ഷം മുകള്‍ഭാഗത്തു മാത്രം കോണ്‍ക്രീറ്റ് ചെയ്ത് മെക്കാഡം ടാറിംഗ് നടത്തുകയായിരുന്നു.
റോഡ് നന്നായതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും വേഗവും കൂടി. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അടിവശത്തുനിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നതും പതിവായി. വീണ്ടും കാലവര്‍ഷം ശക്തമാകുന്നതിനു മുമ്പ് പാലത്തിന്റെ അറ്റകുറ്റപണി നടത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.