രണ്ടുവര്‍ഷത്തിനിടെ കെഎസ്എഫ്ഇയില്‍ 1300 പേര്‍ക്ക് നിയമനം നല്കി: മന്ത്രി ബാലഗോപാല്‍
1297449
Friday, May 26, 2023 1:00 AM IST
ബന്തടുക്ക: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 1300 പേര്‍ക്ക് കെഎസ്എഫ്ഇയില്‍ പിഎസ്സി വഴി നിയമനം നല്‍കിയെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാല്‍.
കെഎസ്എഫ്ഇയുടെ നൂതന സംരംഭമായ മൈക്രോ ധനകാര്യ ശാഖയുടെ ജില്ലയിലെ ആദ്യ ശാഖ ബന്തടുക്ക ചര്‍ച്ചിന് സമീപമുള്ള അമൃത് ബില്‍ഡിംഗില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.അരവിന്ദൻ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷമീര്‍ കുമ്പക്കോട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.അനന്തൻ, സാബു ഏബ്രഹാം, വിവേക് പാലാർ, ഉമ്മര്‍ ബാവ, എം.പി.ശ്രീജിത്ത്, വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികളായ കെ.കെ.കുഞ്ഞികൃഷ്ണൻ, ചക്രപാണി, കെഎസ്എഫ്ഇ സംഘടനാ പ്രതിനിധികളായ വി.എം.റോജരമണി, ഇ.രാജൻ, പി.ടി.സതീഷ് ബാബു, കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍ സ്വാഗതവും കെ.എസ്എഫ്ഇ കണ്ണൂര്‍ എജിഎം കെ.ടി.ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.
പെരിയ: കെഎസ്എഫ്ഇ പെരിയ മൈക്രോ ശാഖ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്, വാര്‍ഡ് മെമ്പര്‍ ടി.രാമകൃഷ്ണന് നായർ, കെഎസ്എഫ്ഇ ഡയറക്ടര്‍ ഗോവിന്ദന് പള്ളിക്കാപ്പിൽ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എൻ.ബാലകൃഷ്ണന്, പ്രമോദ് പെരിയ, എ.എം.മുരളീധരൻ, ഹമീദ് കുണിയ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ കെ.കുഞ്ഞിരാമൻ, ടി.കെ.ബാലന്, കെഎസ്എഫ്ഇ സംഘടനാ പ്രതിനിധികളായ വി.എം.റോജ രമണി, പി.വേലായുധൻ, കെ.മനോജ്കുമാര്‍, കെ.ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ എസ്.കെ.സനില്‍ സ്വാഗതവും കെഎസ്എഫ്ഇ കണ്ണൂര്‍ എജിഎം കെ.ടി.ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.