പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു
Sunday, April 2, 2023 1:02 AM IST
രാ​ജ​പു​രം: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​താ അ​ര​വി​ന്ദ​ന്‍, സു​പ്രി​യ ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ.​ സൗ​മൃ​മോ​ള്‍, വി.​ സ​ജി​നി​മോ​ള്‍, എ​ന്‍.​ വി​ന്‍​സെ​ന്‍റ്, സെ​ക്ര​ട്ട​റി കെ.​ സു​രേ​ഷ് കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​നു​രൂ​പ് ശ​ശി​ധ​ര​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​ന്‍.​ വി​ന​യ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.