തടിയന് കൊവ്വല്‍ എഎല്‍പി സ്കൂളിന്റെ കെട്ടിടോദ്ഘാടനം ഇന്ന്
1283448
Sunday, April 2, 2023 1:02 AM IST
തൃക്കരിപ്പൂര്‍: തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് 105 വര്‍ഷം പിന്നിടുന്ന ഉദിനൂര്‍ തടിയന് കൊവ്വല്‍ എഎല്‍പി സ്കൂളിനായി ഒന്നര കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മം നിര്‍വഹിക്കും. പൊതുസമ്മേളനം എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ രൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
സ്കൂളിന്റെ 105-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാ-കായിക മത്സരങ്ങള്‍, നൃത്തസന്ധ്യ, പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി കിങ്ങിണിക്കൂട്ടം, പൂര്‍വ വിദ്യാര്‍ഥികളും അമ്മമാരും ചേര്‍ന്നുള്ള തിരുവാതിര, തെക്കെ മാണിയാട്ട് അനശ്വര റീഡിംഗ് റൂം വനിതാവേദിയുടെ കൈകൊട്ടിക്കളി, പോട്ടച്ചാല്‍ ഇഎംഎസ് വനിത വേദിയുടെ കനലാട്ടം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യാധ്യാപിക വി. ലളിത, പിടിഎ പ്രസിഡന്റ് പി.വി. ശ്രീജിത്ത്, കെ. ലക്ഷ്മണന്, കെ.മോഹനന്, യു. രജീഷ്, ടി. അരുണ്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.