അനന്തപുരം റോഡ് ഉപരോധ സമരം നാലിന്
1283148
Saturday, April 1, 2023 1:17 AM IST
കാസര്ഗോഡ്: അനന്തപുരം വ്യവസായ പാര്ക്കില് നിന്നും പുറത്തേക്കു വമിക്കുന്ന ദുര്ഗന്ധവും മലിന ജലവും കാരണം ജീവിക്കാന് പറ്റാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്. ഇതിനെതിരെ പല പരാതികളും അധികാരികള്ക്ക് നല്കുകയുണ്ടായി. എന്നാല് യാതൊരുവിധ പരിഹാരവും ഉണ്ടായില്ല.
അതിനാല് സേവ് അനന്തപുരം ആക്ഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നാലിനു രാവിലെ ഒമ്പതു മുതല് വൈകുന്നേരം അഞ്ചു വരെ അനന്തപുരം വ്യവസായ പാര്ക്കിലേക്കുള്ള റോഡ് ഉപരോധിച്ചു കൊണ്ട് ജനകീയ സമരം നടത്തും. പത്രസമ്മേളനത്തില് ടി. ഷെരീഫ്, സുനില്കുമാര്, കെ. ജനാര്ദ്ദന, കൃഷ്ണ ആള്വ, എ.കെ. അഷറഫ്, റഫീഖ് കണ്ണൂര് എന്നിവര് സംബന്ധിച്ചു.