മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
1283142
Saturday, April 1, 2023 1:16 AM IST
കാസര്‍ഗോഡ്: 19 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി.
ഇതോടെ ജില്ലയിലെ 48 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
മംഗല്പാടി, കുമ്പഡാജെ, പടന്ന, പള്ളിക്കര, എന്മകജെ, കയ്യൂര്‍-ചീമേനി, പിലിക്കോട്, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, മഞ്ചേശ്വരം, പുല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, കിനാനൂര്‍-കരിന്തളം, കുമ്പള, മധൂര്‍, തൃക്കരിപ്പൂര്‍, ഉദുമ പഞ്ചായത്തുകള്‍, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥപനങ്ങളുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.