"ടാക്സ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കണം'
1282385
Thursday, March 30, 2023 12:47 AM IST
കാഞ്ഞങ്ങാട്: ജിഎടിയില് 2022 മാര്‍ച്ച് വരെ വരുന്ന പിഴ പലിശ ആംനെസ്റ്റി സ്കീം പ്രകാരം ഒഴിവ് ചെയ്തു തരണമെന്നും ടാക്സ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി വേണമെന്നും ടാക്സ് കണ്‍സള്‍ട്ടന്റ്സ് ആന്‍ഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം ആവശ്യപെട്ടു.
പടന്നക്കാട് ബേക്കല്‍ ക്ലബ് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. വി. പ്രകാശന്, ഫിലിപ്പ് ഫിലിപ്പോസ്, ഇ.കെ. ബഷീര്‍, പി.ജി. ജയചന്ദ്രന് നായര്‍, വി. സുധീര്‍, കെ. ഗോപിനാഥന്, കെ. മോഹനന്, എം.വി. നാരായണന്, ജയരാജന്, പി.എസ്. ചന്ദ്രശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ. വേണുഗോപാലന്‍-പ്രസിഡന്റ്, കെ. നാരായണന്, ഷീബ കാസര്‍ഗോഡ്-വൈസ് പ്രസിഡന്റുമാര്‍, പി.എസ്. ചന്ദ്രശേഖരന്-സെക്രട്ടറി, കെ. വിജയകുമാര്‍, സൗമ്യ സുധീര്‍-ജോയിന്റ് സെക്രട്ടറിമാര്‍, കെ.എം. മോഹനന്-ട്രഷറര്‍.