ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1281820
Tuesday, March 28, 2023 10:27 PM IST
വെള്ളരിക്കുണ്ട്: ഒന്നര മാസം മുമ്പ് കാര്യോട്ടുചാലില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുള്ളിയിലെ കൊച്ചുതാഴത്ത് മാത്യു-ലിസിയമ്മ ദമ്പതികളുടെ മകൻ ജെഫിൻ മാത്യു (42) വാണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: ജറീഷ്, ജസ്മി.