യാത്രയയപ്പ് സമ്മേളനവും കുടുംബസംഗമവും നടത്തി
1281812
Tuesday, March 28, 2023 1:26 AM IST
ചിറ്റാരിക്കാല്‍: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് കുടുംബസംഗമവും ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ചിറ്റാരിക്കാല്‍ വെള്ളിയേപ്പള്ളില്‍ ഓഡിറ്റോറിയത്തില്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.ബാലന് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് ജിജോ പി.ജോസഫ് അധ്യക്ഷത വഹിച്ചു.
ജി.കെ.ഗിരിജ, പി.ശശിധരന്, കെ.ടി.റോയി, പി.ഗിരിജ, അലോഷ്യസ് ജോര്‍ജ്, റ്റിജി ദേവസ്യ, സോജിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു. തുടര്‍ന്ന് കലാവിരുന്നും അരങ്ങേറി.