ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ്
1281250
Sunday, March 26, 2023 7:06 AM IST
കാസര്‍ഗോഡ്: ജല്‍ജീവന്‍ മിഷന്റെ ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റില്‍ പ്രോജക്ട് മാനേജര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദവും ജല്‍ജീവന്‍ മിഷന് പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ചിനകം മെമ്പര്‍ സെക്രട്ടറി ആൻഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഎച്ച് ഡിവിഷന്, കേരള വാട്ടര്‍ അഥോറിറ്റി വിദ്യാനഗര്‍, കാസര്‍ഗോഡ് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 256411.