ഗതാഗത നിയന്ത്രണം
1280175
Thursday, March 23, 2023 12:53 AM IST
ഒടയംചാല്‍: കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം-അട്ടേങ്ങാനം റോഡ് റീടാറിംഗ് പ്രവര്‍ത്തിയുടെ ഭാഗമായി അട്ടേങ്ങാനത്ത് പഴയ കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ ഇന്നലെ മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് അസി. എന്‍ജിനിയര്‍ അറിയിച്ചു.
ഈ റോഡില്‍ കൂടി ഒടയഞ്ചാല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലറല്‍ ഒടയഞ്ചാല്‍ വഴിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളച്ചാല്‍-ഏളാടി-പോര്‍ക്കളം റോഡ് വഴിയും പോകണം.
കാഞ്ഞങ്ങാട്: പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് സെക്ഷന്‍ കീഴിലെ തുളിശേരി-നീലേശ്വരം-അഴിത്തല റോഡില്‍ കല്‍വെര്‍ട്ടിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ മേയ് 20 വരെ ഈ റോഡ് അടച്ചിടും. അതിനാല്‍ ഇതുവഴി പോകേണ്ട യാത്രക്കാരും വാഹനങ്ങളും കാഞ്ഞങ്ങാട് മേല്‍പ്പാലം ഉപയോഗിക്കണമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.