"ഗേറ്റ്' ബയോടെക്നോളജി വിഭാഗത്തില്‍ ഒന്നാംറാങ്ക് ഐശ്വര്യയ്ക്ക്
1279588
Tuesday, March 21, 2023 12:51 AM IST
കാഞ്ഞങ്ങാട്: എന്‍ജിനിയറിംഗ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഗേറ്റ്) ബയോടെക്നോളജി വിഭാഗത്തില്‍ ദേശീയതലത്തില്‍ ഒന്നാംറാങ്കിന്റെ തിളക്കവുമായി മലയാളി പെണ്‍കുട്ടി. കാസര്‍ഗോഡ് ജില്ലയിലെ പാലക്കുന്ന് കണ്ണംകുളം സ്വദേശിനി കെ. ഐശ്വര്യയാണ് 79.67 ശതമാനം മാര്‍ക്കോടെ ഒന്നാംറാങ്ക് നേടിയത്.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍നിന്ന് പ്ലസ്ടുവും മംഗളൂരു പിഎ കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ നിന്ന് ബയോടെക്നോളജി മുഖ്യവിഷയമായി ബി-ടെക്കും നേടിയ ഐശ്വര്യ രണ്ടുവര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് ചരിത്രവിജയം നേടിയത്.
ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ എം-ടെക്കിന് ചേരാനാണ് ഐശ്വര്യയുടെ തീരുമാനം. തുടര്‍ന്ന് ഗവേഷണ മേഖലയില്‍ മുന്നോട്ടുപോവുകയാണ് ലക്ഷ്യം. വ്യോമസേനയില്‍ നിന്ന് വിരമിച്ച കണ്ണംകുളം ശ്രീവത്സത്തിലെ കെ. രഘുനാഥന്റെയും രജനിയുടെയും മകളാണ്. സഹോദരി അഞ്ജന.