പട്ടികജാതി വിദ്യാര്‍ഥിക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം
1279333
Monday, March 20, 2023 1:07 AM IST
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്നിക് കോളജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകർ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ രണ്ടാം സെമസ്റ്റര്‍ ബയോമെഡിക്കല്‍ വിദ്യാര്‍ഥി കെ.ജെ. ദേവ്രാജ്(19) തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രിന്‍സിപ്പലിനും ചന്തേര പോലീസിലും ദേവ്രജിന്റെ മാതാവ് എം. ഷീബ പരാതി നല്കി. അക്രമത്തില്‍ തലയ്ക്കും ഇടതു ചെവിക്കും ക്ഷതമേറ്റതിനാല് കൂടുതല്‍ ചികിത്സക്കായി ദേവ്രാജിനെ ഇഎന്‍ടി വിഭാഗത്തിലേക്ക് മാറ്റി.
യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേവ്രാജിനെ യൂണിയന് മുറിയില്‍ കൊണ്ടുപോയി വളഞ്ഞിട്ട് മര്‍ദിക്കുകയും ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കുറ്റക്കാരായ എസ്എഫ്ഐക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു.