ഡോക്ടര്മാര് പണിമുടക്കി
1279325
Monday, March 20, 2023 1:07 AM IST
കാഞ്ഞങ്ങാട്: ഇന്ത്യന് മെഡിക്കല് അസോസിയേഷന് ആഹ്വാനം ചെയ്ത ഡോക്ടര്മാരുടെ പണിമുടക്ക് ജില്ലയില് പൂര്ണം.
സമരത്തിന്റെ ഭാഗമായി ജില്ലാശുപത്രി പരിസരത്ത് നടന്ന ധര്ണ ഐഎംഎ മുന് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. ബലറാം നമ്പ്യാര് ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ചന്ദ്രമോഹനന് അധ്യക്ഷത വഹിച്ചു. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.ഡി.ജി. രമേശ്, ഡോ. യു. കൃഷ്ണകുമാരി, ഡോ. എന്. രാഘവന്, വി. സുരേശന്, ഡോ. എം.കെ. ജോസ്, ഡോ. പി. സന്തോഷ് കുമാര് എന്നിവര് പ്രസംഗിച്ചു.
ഡോ. വിനോദ്കുമാര് സ്വാഗതവും ഡോ. ഷിന്സി നന്ദിയും പറഞ്ഞു.