സ്കൂള്‍ ടാങ്ക് വൃത്തിയാക്കി ഇറങ്ങുന്നതിനിടെ ജീവനക്കാരന് കാല് വഴുതിവീണ് മരിച്ചു
1266033
Wednesday, February 8, 2023 10:27 PM IST
മഞ്ചേശ്വരം: സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള കുടിവെള്ള സംഭരണി വൃത്തിയാക്കിയ ശേഷം ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് സ്കൂള്‍ ബസ് ജീവനക്കാരന് മരിച്ചു. പാവൂര്‍ ചൗക്കിലെ മൊയ്തീന്റെയും ഫാത്തിമയുടെയും മകന് ഫവാസ് (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
പാവൂര്‍ സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് ജീവനക്കാരനായിരുന്നു ഫവാസ്. ഇതേ സ്കൂളിലെ കുടിവെള്ള സംഭരണി മറ്റൊരാള്‍ക്കൊപ്പം വൃത്തിയാക്കി ഇറങ്ങുന്നതിനിടെയാണ് ഫവാസ് കാല് വഴുതി താഴേക്ക് വീണത്. സ്കൂള്‍ ജീവനക്കാരടക്കമുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫവാസിനെ രക്ഷിക്കാനായില്ല.