കളക്ടര്‍ വില്ലേജ്ഓഫീസുകള്‍ സന്ദര്‍ശിച്ചു
1264490
Friday, February 3, 2023 12:38 AM IST
ചിറ്റാരിക്കാല്‍: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി നടത്തുന്ന വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു. ഇന്നലെ വെള്ളരിക്കുണ്ട് താലൂക്കിലെ ചിറ്റാരിക്കാല്‍, പാലാവയല്, മാലോം വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു.
പാലാവയല് കണ്ണിവയല്‍ റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നാട്ടുകാര്‍ കളക്ടര്‍ക്ക് നിവേദനം നല്കി. ജില്ലാ കളക്ടര്‍ റോഡ് പരിശോധിച്ചു. ഇന്നു മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.