രാ​ജ​പു​രം ക്നാ​നാ​യ കു​ടി​യേ​റ്റ ച​രി​ത്ര സി​മ്പോ​സി​യം ഇ​ന്ന്
Thursday, February 2, 2023 12:44 AM IST
രാ​ജ​പു​രം: ക്നാ​നാ​യ കു​ടി​യേ​റ്റ​ത്തി​ന്‍റെ 80-ാം വാ​ര്‍​ഷി​ക​വും തി​രു​നാ​ളാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​കു​ടി​യേ​റ്റ ച​രി​ത്ര സി​മ്പോ​സി​യം ന​ട​ക്കും.
കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വി​സി ഡോ. ​ഖാ​ദ​ര്‍ മാ​ങ്ങാ​ട് മോ​ഡ​റേ​റ്റ​റാ​കും.
ക്നാ​നാ​യ കു​ടി​യേ​റ്റം കാ​ര്‍​ഷി​ക-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ല്‍ ഉ​ണ്ടാ​ക്കി​യ പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ​യ​കു​മാ​ര്‍ കോ​ടോ​ത്ത്, വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ല്‍ വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച് കെ.​പി.​ജ​യ​രാ​ജ​ന്‍, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലു​ണ്ടാ​ക്കി​യ ച​ല​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി. ​ബാ​ല​ന്‍, ക്നാ​നാ​യ മ​ല​ബാ​ര്‍ കു​ടി​യേ​റ്റം - ദൈ​വി​ക പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മേ​ഴ്സി​ലി​റ്റ് എ​സ് വി ​എം എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൊ​ടി​യേ​റ്റും.