കലാകായിക പ്രതിഭകളെ അനുമോദിച്ചു
1263264
Monday, January 30, 2023 12:42 AM IST
കരിവേടകം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേഡും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ടെന്നീസില്‍ മൂന്നാം സ്ഥാനവും നേടിയ പുണ്യ കൃഷ്ണന്, സംസ്ഥാന തല നീന്തല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അഭിഷേക്, സബ് ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ അമൃത ഹരി എന്നിവരെ കുറ്റിക്കോല്‍ പഞ്ചായത്ത് 11-ാം വാര്‍ഡിന്റെയും ചുഴുപ്പ് അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റി, ഉദയ, സ്നേഹ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ സ്നേഹോപഹാരം നല്കി അനുമോദിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജോസഫ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. നിഷ രാജേഷ്, കെ. ജയന്, ജി. ശ്രീലത, ബീന നാരായണന്, ലീലാമണി രാജു, ബിന്ദു മോഹനന്, അല്‍ഫോന്‍സ ബേബി, സാവിത്രി കൃഷ്ണന്, പുണ്യ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.