റാ​ങ്ക് തി​ള​ക്ക​വു​മാ​യി അ​ഞ്ജി​ത
Monday, January 30, 2023 12:42 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല 2022 മെ​യ് മാ​സം ന​ട​ത്തി​യ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് പ​രീ​ക്ഷ​യി​ല്‍ കു​ന്നും​കൈ സ്വ​ദേ​ശി​നി അ​ഞ്ജി​ത സി. ​അ​ജി​ത് സം​സ്ഥാ​ന ത​ല​ത്തി​ല്‍ മൂ​ന്നാം റാ​ങ്ക് നേ​ടി.
വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കു​ന്നും​കൈ ചാ​ണ​ക​പ്പാ​റ​ക്ക​ല്‍ അ​ജി​ത് സി. ​ഫി​ലി​പ്പി​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ളാ​ണ്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശ് മം​ഗ​ള​ഗി​രി​യി​ലെ ഓ​ള്‍ ഇ​ന്ത്യാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ന്‍ അ​ബി​ന്‍ സി. ​അ​ജി​ത് വോ​ര്‍​ക്കാ​ടി​യി​ലെ അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഫാം ​ഓ​ഫീ​സ​റാ​ണ്.