ലിംഗപദവി സമത്വ ബോധവത്കരണ സെമിനാര്‍ നടത്തി
1262125
Wednesday, January 25, 2023 1:02 AM IST
കാസര്‍ഗോഡ്: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ലിംഗപദവി ബോധവത്കരണ സെമിനാര്‍ നടത്തി. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന അധ്യക്ഷത വഹിച്ചു. ബിഡിഒ വി.ബി.ബിജു, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി.ജ്യോതി, സ്വാമി വേദാമൃത ചൈതന്യ, സുലൈമാന്‍ കരിവെള്ളൂര്‍, ജോസി ജോസ്, സിഡിപിഒ കെ.ജയശ്രീ, എ.ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശൈശവ വിവാഹ നിരോധനം എന്ന വിഷയത്തില്‍ അസി.ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ.ജെബിന് തോമസ്, വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ സുന എസ്.ചന്ദ്രന് എന്നിവര്‍ ക്ലാസെടുത്തു.