ശാസ്ത്രസാഹിത്യപരിഷത്ത് കേരള പദയാത്ര 26 മുതല്‍
1261695
Tuesday, January 24, 2023 1:34 AM IST
കാഞ്ഞങ്ങാട്: ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന കേരള പദയാത്രയ്ക്ക് 26നു തുടക്കമാകും. വൈകുന്നേരം നാലിന് പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് നടക്കുന്ന പരിപാടി ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് അധ്യക്ഷതവഹിക്കും. ഡോ.വി.ശിവദാസന്‍ എംപി, ജില്ലയിലെ എംഎല്‍എമാര്‍, ചലച്ചിത്രതാരം സജിത മഠത്തില്‍ എന്നിവര്‍ സംബന്ധിക്കും.
33 ദിനങ്ങളിലായി 132 കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്. ബിനോയ് വിശ്വം, എന്‍.കെ.പ്രേമചന്ദ്രന്, എം.ലിജു എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥയുടെ ഭാഗമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എം.ദിവാകരന്, കെ.കെ.രാഘവന്, എം.വി.ഗംഗാധരന്, ടി.കുഞ്ഞിക്കണ്ണന്, എ.കെ.ആല്‍ബര്‍ട്ട് എന്നിവര്‍ സംബന്ധിച്ചു.