സുല്‍ത്താന്‍ ഡയമണ്ട്സ് ആൻഡ് ഗോള്‍ഡ് ലഹരിവിരുദ്ധ കാമ്പയിന് നടത്തി
1247503
Saturday, December 10, 2022 12:44 AM IST
ബോവിക്കാനം: സുല്‍ത്താന്‍ ഡയമണ്ട്സ് ആൻഡ് ഗോള്‍ഡിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കുവേണ്ടി നടത്തുന്ന "ഡിയര്‍ പാരന്റ്' ബോധവത്കരണ പരിപാടി ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ബി. കരുണാകരന് ഉദ്ഘാടനം ചെയ്തു. ബോവിക്കാനം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജെസിഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ വി. വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു.
ആദൂര്‍ എസ്എച്ച്ഒ എ.അനില്‍കുമാര്‍, ബോവിക്കാനം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, പിടിഎ പ്രസിഡന്റ് മസൂദ് ബോവിക്കാനം, ബിജു ജോസഫ്, കെ.അബ്ദുല്‍ മജീദ്, വി.എം.കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പാരന്റ്സ് കൗണ്‍സലിംഗ്, ചൈല്‍ഡ് സൈക്കോളജി, ഹാപ്പിനെസ് അറ്റ് ഹോം, ന്യൂജന്‍ തെറാപ്പി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ഗ്രൂപ്പ് എംഡി ഡോ.അബ്ദുല്‍ റഹൂഫിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി തയാറാക്കിയ പാഠങ്ങളാണ് ഡിയര്‍ പാരന്റ് ക്ലാസുകളില്‍ അവതരിപ്പിക്കുന്നത്. ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവയ്ക്ക് 7736014916, 04994 220064, 90487 94916, 0467 2200597 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.