വോ​ട്ട​ര്‍ പ​ട്ടി​ക: 18 വ​രെ പേ​രു​ചേ​ര്‍​ക്കാം
Friday, December 9, 2022 12:43 AM IST
കാ​സ​ർ​ഗോ​ഡ്: സ്‌​പെ​ഷ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ ഒ​ന്പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും അ​വ​കാ​ശ വാ​ദ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​ത് 18 വ​രെ നീ​ട്ടി.

ഡി​സം​ബ​ര്‍ എ​ട്ടു വ​രെ​യാ​യി​രു​ന്നു മു​ന്‍​പ് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. ഫോ​റം 6 സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം കൂ​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ത്തി​ന്‍റെ ഇ​ല​ക്ഷ​ന്‍ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് ന​മ്പ​ര്‍ ന​ല്‍​ക​ണം. 2023 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന എ​ല്ലാ വോ​ട്ട​ര്‍​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നാ​ണ് സ്‌​പെ​ഷ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ 2023 ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ള​ള​ത്.

ഡി​സം​ബ​ര്‍ 18 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ എ​ല്ലാം തീ​രു​മാ​ന​മെ​ടു​ത്ത് 2023 ജ​നു​വ​രി അ​ഞ്ചി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വോ​ട്ട​ര്‍ ഹെ​ല്‍​പ്പ് ലൈ​ന്‍ ആ​പ്പ് (വി​എ​ച്ച്എ) ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ല്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കാം. കൂ​ടാ​തെ www.nvsp.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​എ​ല്‍​ഒ മു​ഖേ​ന​യും വോ​ട്ട് കൂ​ട്ടി​ച്ചേ​ര്‍​ക്കാം. ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ര്‍​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തു​ക​യും അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കി​യും വോ​ട്ട​ര്‍ പ​ട്ടി​ക കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ത​യാ​റാ​ക്കാ​ന്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ര്‍ എ​ല്ലാ രാ​ഷ്‌‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ര്‍​ത്ഥി​ച്ചു.