പ​ട്ടി​ക വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ത​ടു​പ്പ ട്രൈ​ബ​ല്‍ പ്ല​സ്
Friday, December 9, 2022 12:41 AM IST
പ​ര​പ്പ: പ​ട്ടി​ക വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് 200 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ട്രൈ​ബ​ല്‍ പ്ല​സ് കാ​മ്പ​യി​നു​മാ​യി പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്ത്.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പ​ട്ടി​ക വ​ര്‍​ഗ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് നൂ​റു തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ അ​ധി​കം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് ത​ടു​പ്പ ട്രൈ​ബ​ല്‍ പ്ല​സ്. ഒ​രു വ​ര്‍​ഷം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ നൂ​റു​ദി​ന തൊ​ഴി​ലി​ന് പു​റ​മെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നൂ​റു​ദി​വ​സം തൊ​ഴി​ലും അ​ധി​ക​മാ​യി ഇ​വ​ര്‍​ക്ക് ല​ഭി​ക്കും. കൂ​ടാ​തെ മു​ഴു​വ​ന്‍ എ​സ് ടി ​കു​ടും​ബ​ങ്ങ​ള്‍​ക്കും തൊ​ഴി​ല്‍ കാ​ര്‍​ഡ് ഉ​റ​പ്പ് വ​രു​ത്തു​ക​യും ഓ​രോ കു​ടും​ബ​ത്തി​ന്റെ​യും തൊ​ഴി​ല്‍ കാ​ര്‍​ഡി​ല്‍ പ​ര​മാ​വ​ധി കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

നൂ​റി​ല്‍ അ​ധി​കം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് തു​ട​ര്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ളി​ല്‍ മു​ന്‍​ഗ​ണ​ന​യും ല​ഭി​ക്കും. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി ന​ല്‍​കും. കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്നാ​ണ് വേ​ത​നം ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.