ഗ്ലാസ് മാലിന്യങ്ങള്‍ നീക്കം ചെയ്തു
1247138
Friday, December 9, 2022 12:41 AM IST
കാഞ്ഞങ്ങാട്: നഗരസഭയിലെ ഗ്ലാസ് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശേഖരിച്ച ഗ്ലാസ് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. മാലിന്യം നീക്കം ചെയ്യാനെത്തിയ വാഹനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭയിലെ 11,620 കിലോ ഗ്ലാസ് മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി, ക്ലീന്‍ കേരള കമ്പനി പ്രതിനിധി അഞ്ജിത എന്നിവര്‍ സംബന്ധിച്ചു.