ചി​റ്റാ​രി​ക്കാ​ല്‍ കി​ഴ​ക്ക​ന്‍​കാ​വ് ധ​ര്‍​മ​ശാ​സ്ത ക്ഷേ​ത്രോ​ത്സ​വം
Tuesday, December 6, 2022 1:02 AM IST
ചി​റ്റാ​രി​ക്കാ​ല്‍: കി​ഴ​ക്ക​ന്‍​കാ​വ് കി​രാ​തേ​ശ്വ​ര ധ​ര്‍​മ​ശാ​സ്ത ക്ഷേ​ത്രോ​ത്സ​വം 15 മു​ത​ല്‍ 17 വ​രെ ന​ട​ക്കും. 15നു ​രാ​വി​ലെ 9.30ന് ​ചി​റ്റാ​രി​ക്കാ​ല്‍ കൂ​ലോം പ​രി​സ​ര​ത്ത് നി​ന്ന് ക​ല​വ​റ നി​റ​ക്ക​ല്‍ ഘോ​ഷ​യാ​ത്ര. ക്ഷേ​ത്ര​ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം മാ​തൃ​സ​മി​തി​യു​ടെ തി​രു​വാ​തി​ര​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും. 16 ന് ​തി​രു​വ​ന​ന്ത​പു​രം ശ്രീ​ന​ന്ദ​ന​യു​ടെ നാ​ട​കം. 17നു ​വൈ​കു​ന്നേ​രം ന​ഗ​ര പ്ര​ദ​ക്ഷി​ണ​വും പാ​ല​ക്കൊ​മ്പ് എ​ഴു​ന്ന​ള്ള​ത്തും. തു​ട​ര്‍​ന്ന് തി​ട​മ്പ് നൃ​ത്തം. രാ​ത്രി 10നു ​പ​യ്യ​ന്നൂ​ര്‍ ഹാ​ര്‍​ട്ട് ബീ​റ്റ്‌​സ് ഓ​ര്‍​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള. ഉ​ത്സ​വ ച​ട​ങ്ങു​ക​ള്‍​ക്ക് എ​ട​മ​ന ഇ​ല്ല​ത്ത് ഈ​ശ്വ​ര​ന്‍ ത​ന്ത്രി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ക്ഷേ​ത്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ.​സാ​ലു, സെ​ക്ര​ട്ട​റി എം.​വ​ത്സ​ന്‍ വൈ​ദ്യ​ര്‍, എ​ന്‍.​കെ.​ബാ​ബു, വി.​ആ​ര്‍.​സ​ന​ല്‍​കു​മാ​ര്‍, ടി.​കെ.​ത​മ്പാ​ന്‍, കെ.​ആ​ര്‍.​സ​ജി, ടി.​കെ.​ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.