കൗ​ണ്‍​സി​ല​ര്‍​ ഒ​ഴി​വ്
Tuesday, December 6, 2022 1:02 AM IST
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ള്‍/​പ്രീ​മെ​ട്രി​ക്/​പോ​സ്റ്റ്മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ(​സ്ത്രീ-2) ഒ​ഴി​വ്.
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, സ്വ​ഭാ​വ രൂ​പീ​ക​ര​ണം, പ​ഠ​ന​ശേ​ഷി വ​ര്‍​ധി​പ്പ​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ന്ന​തി​നും, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ന​ല്‍​കു​ന്ന​തി​നും ന​ട​പ്പ് അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ലാ​ണ് നി​യ​മ​നം. യോ​ഗ്യ​ത- എം​എ സൈ​ക്കോ​ള​ജി/​എം​എ​സ്ഡ​ബ്ല്യു (സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം).
എം​എ​സ് സി ​സൈ​ക്കോ​ള​ജി കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നും യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ തു​ല്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. കൗ​ണ്‍​സി​ലിം​ഗി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ നേ​ടി​യ​വ​ര്‍​ക്കും, സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് രം​ഗ​ത്ത് മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന.
പ്രാ​യ​പ​രി​ധി 2022 ജ​നു​വ​രി 1ന് 25​നും 45നും ​മ​ദ്ധ്യേ. പ്ര​തി​മാ​സം 18000 രൂ​പ ഹോ​ണ​റേ​റി​യം, പ​ര​മാ​വ​ധി 2000 രൂ​പ യാ​ത്ര​പ്പ​ടി. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷ, യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ്, പ്ര​വൃ​ത്തി പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ല്‍ ഒ​ന്പ​തി​ന് രാ​വി​ലെ 10ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണം. ഫോ​ണ്‍: 04994 255466.