ഇരട്ടനേട്ടവുമായി അഭിരാം
1245385
Saturday, December 3, 2022 1:22 AM IST
ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും ഒന്നാം സ്ഥാനവുമായി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ അഭിരാം പി.നായര്‍. സഹോദരി അപര്ണയുള്പ്പെടെ അഭിരാമിന്റെ കുടുംബത്തില്‍നിന്നുതന്നെ എട്ടോളം പേര്‍ക്ക് നേരത്തേയും സ്കൂള്‍ കലോത്സവങ്ങളില്‍ കഥകളി സംഗീതത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂള്‍ അധ്യാപകനായ കാഞ്ഞങ്ങാട് പടിഞ്ഞാറേക്കരയിലെ പി. പ്രകാശന്റെയും മണ്ഡപം കമ്മാടത്തെ രാധികയുടെയും മകനാണ്.