പ​രി​പാ​ടി​ക​ള്‍ വൈ​കി; മ​ത്സ​രാ​ര്‍​ഥി​ക​ള്‍ വ​ല​ഞ്ഞു
Friday, December 2, 2022 12:33 AM IST

സം​ഘാ​ട​ക​ര്‍​ക്ക് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തു​മൂ​ലം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി. പ്ര​ധാ​ന​വേ​ദി​യി​ല്‍ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കേ​ണ്ട നൃ​ത്ത​യി​ന​ങ്ങ​ള്‍ 11നാ​ണ് ആ​രം​ഭി​ച്ച​ത്. വേ​ദി മൂ​ന്നി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കേ​ണ്ടു​ന്ന അ​റ​ബി​ക് നാ​ട​ക​മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം 4.30 ആ​യി​ട്ടും ആ​രം​ഭി​ച്ചി​ല്ല. ക​ഥ​ക​ളി സം​ഗീ​തം പ​രി​പാ​ടി അ​വ​സാ​നി​ച്ച​തോ​ടെ ഉ​ച്ച​യ്ക്ക് 12.40 മു​ത​ല്‍ ഈ ​വേ​ദി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.
ആ​റു ടീ​മു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു ടീ​മു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടും പ​രി​പാ​ടി തു​ട​ങ്ങി​യി​ല്ല. മ​റ്റു അ​റ​ബി​ക് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന വേ​ദി ഒ​മ്പ​തി​ലെ ജ​ഡ്ജ​സു​ക​ള്‍ ത​ന്നെ​യാ​ണ് ഇ​വി​ടെ​യും വ​രേ​ണ്ട​തെ​ന്നും അ​വി​ടു​ത്തെ മ​ത്സ​ര​ങ്ങ​ള്‍ ക​ഴി​യാ​ത്ത​താ​ണ് പ​രി​പാ​ടി വൈ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. വേ​ദി​ക​ള്‍ ത​മ്മി​ലു​ള്ള ദൂ​ര​ക്കൂ​ടു​ത​ലും മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ശ്‌​ന​മാ​യി. ഒ​രു വേ​ദി​യി​ല്‍ നി​ന്നും മ​റ്റൊ​രു വേ​ദി​യി​ലേ​ക്കു പോ​കാ​ന്‍ ടാ​ക്‌​സി പി​ടി​ച്ചു​പോ​കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു. ഒ​ന്നാ​മ​ത്തെ വേ​ദി ഒ​ഴി​കെ മ​റ്റു പ​ല വേ​ദി​ക​ളും മ​ത്സ​രം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​വി​ധം ഇ​ടു​ങ്ങി​യ​താ​യി​രു​ന്നെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നു. ഒ​പ്പ​ന പോ​ലു​ള്ള ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഈ ​പ​രാ​തി കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്.