മ​ഞ്ചു​ച്ചാ​ലി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി
Friday, December 2, 2022 12:33 AM IST
കൊ​ന്ന​ക്കാ​ട്: മ​ഞ്ചു​ച്ചാ​ലി​ല്‍ ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി ക​ട​ന്ന് കാ​ട്ടാ​ന​ക​ള്‍ വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ലെ​ത്തി. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പു​ത്ത​ന്‍​പു​ര​ക്ക​ല്‍ ചി​ന്ന​മ്മ​യു​ടെ വീ​ട്ടു​മു​റ്റം വ​രെ​യെ​ത്തി​യ ആ​ന തെ​ങ്ങു​ക​ളും ക​മു​കു​ക​ളും ഉ​ള്‍​പ്പെ​ടെ ന​ശി​പ്പി​ച്ചു. ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍​ത​ന്നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി.​ര​ഘു​നാ​ഥ​നും മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​നും ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ബി​നാ​ര്‍ ന​ട​ത്തി

രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര കം​പ്യൂ​ട്ട​ര്‍ സു​ര​ക്ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ഡി.​ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി എം​ജി കോ​ള​ജ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ എം.​അ​നു​പ​മ വെ​ബി​നാ​റി​നു നേ​തൃ​ത്വം ന​ല്‍​കി. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​തോ​മ​സ് സ്‌​ക​റി​യ, പി.​എ ബി​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ഉ​ദു​മ: ബാ​ര ഗ​വ.​സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്ടി ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം അ​ഞ്ചി​ന് രാ​വി​ലെ 11 ന്. ​ഫോ​ണ്‍: 8156920303.