ഗ്രാമീണ ഗവേഷക സംഗമം ഇന്നു മുതല്‍
1243109
Friday, November 25, 2022 1:00 AM IST
കാസർഗോഡ്: കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും (കെഎസ് സിഎസ്ടിഇ) സംയുക്തമായി നടത്തുന്ന ഗ്രാമീണ ഗവേഷക സംഗമം ഇന്നു മുതല്‍ 27 വരെ കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
കേരളത്തിന്റെ ഗ്രാമീണ മേഖലയിലുള്ള ബൗദ്ധിക ജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമീണ ഗവേഷക സംഗമം.
കേരളത്തിലെ ഗ്രാമീണ ഗവേഷകരില്‍ നിന്നും വിവിധതരം ഗ്രാമീണ സാങ്കേതിക വിദ്യകള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ മിക്കവാറും സാങ്കേതിക വിദ്യകള്‍ ഗ്രാമീണ തൊഴില്‍ മേഖലയിലെയും, ഗാര്‍ഹിക മേഖലയിലേയും, മനുഷ്യാധ്വാനം കുറച്ച് ജോലികള്‍ ആയാസരഹിതമാക്കുവാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ കേരളത്തിലെ ഗ്രാമീണ ഗവേഷകര്‍ക്ക് വേണ്ടുന്ന അംഗീകാരവും പ്രോത്സാഹനവും പ്രചോദനവും നല്കുവാനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വിഭാവനം ചെയ്ത പരിപാടിയാണ് ഗ്രാമീണ ഗവേഷക സംഗമം.
ഗ്രാമീണ ഗവേഷക സംഗമവും സാങ്കേതിക വിദ്യ പ്രദര്‍ശനവും സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യാവാരവും കാര്‍ഷിക പ്രദര്‍ശനവും ഐസിഎആര്‍ - എടിഎആര്‍ഐ ഡയറക്ടര്‍ ഡോ.വി. വെങ്കിടസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും.