വീടിന് ഷീറ്റിടുന്നതിനിടെ കാൽതെന്നി വീണ് യുവാവ് മരിച്ചു
1242883
Thursday, November 24, 2022 10:27 PM IST
ബദിയടുക്ക: സ്വന്തം വീടിന്റെ മേല്‍ക്കൂരക്ക് ഷീറ്റിടുന്നതിനിടെ കാൽതെന്നിവീണ് യുവാവ് മരിച്ചു. ബദിയടുക്ക കെടഞ്ചിയിലെ മഹാലിംഗനായകിന്റെയും യശോദയുടേയും മകന് ഗംഗാധര (40) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗംഗാധരയെ ഉടന്‍ തന്നെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഹേമാവതി. സഹോദരങ്ങള്‍: രാഘവ, രാജന്, നളിനി, പ്രേമ.