ദ്രു​ത​ക​ര്‍​മ​സേ​ന വോ​ള​ണ്ടി​യ​ര്‍​: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 3, 2022 12:50 AM IST
കാ​റ​ഡു​ക്ക: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പ് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി രൂ​പീ​ക​രി​ക്കു​ന്ന ദ്രു​ത ക​ര്‍​മ്മ സേ​ന​യി​ലേ​ക്ക് വോ​ള​ണ്ടി​യ​ര്‍​മാ​രെ ക്ഷ​ണി​ക്കു​ന്നു. പ്ര​ള​യം, മ​ല​യി​ടി​യ​ല്‍, ഉ​രു​ള്‍​പ്പൊ​ട്ട​ല്‍, പ​ക​ര്‍​ച്ച​വ്യാ​ധി, വ​ന്യ​മൃ​ഗ​ശ​ല്യം തു​ട​ങ്ങി ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും നാ​ടി​നെ സേ​വി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും സ​ന്ന​ദ്ധ​രാ​യ ആ​ളു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. 50 അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ദ്രു​ത ക​ര്‍​മ​സേ​ന രൂ​പീ​ക​രി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ളു​ക​ള്‍​ക്ക് ഫ​യ​ര്‍ ഫോ​ഴ്സ്, പോ​ലീ​സ്, വ​നം വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കും. കൂ​ടാ​തെ ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​ക്കൊ​ടു​ക്കും. അം​ഗ​ങ്ങ​ള്‍​ക്ക് യു​ണി​ഫോം, ഐ​ഡി കാ​ര്‍​ഡ്, റെ​യി​ന്‍ കോ​ട്ട്, ടോ​ര്‍​ച്ച് ലൈ​റ്റ് എ​ന്നി​വ​യും ന​ല്‍​കും.