കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ബാ​ഡ്ജ് ഓ​ഫ് ഓണ​ര്‍
Friday, September 30, 2022 12:58 AM IST
കാ​സ​ർ​ഗോ​ഡ്: വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള 2021ലെ ​ബാ​ഡ്ജ് ഓണ​ര്‍ ഫോ​ര്‍ എ​ക്സ​ല​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ​ഹു​മ​തി​ക്ക് വി​ജി​ല​ന്‍​സ് കാ​സ​ര്‍​ഗോ​ഡ് യൂ​ണി​റ്റി​ലെ നാ​ലു പേ​ര്‍ അ​ര്‍​ഹ​രാ​യി. വി​ജി​ല​ന്‍​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ കാ​സ​ര്‍​ഗോ​ഡ് യൂ​ണി​റ്റി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​വി.​വേ​ണു​ഗോ​പാ​ൽ, ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ബി തോ​മ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി.​ടി.​സു​ഭാ​ഷ് ച​ന്ദ്ര​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ​ന്‍.​മ​നോ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് ബ​ഹു​മ​തി ല​ഭി​ച്ച​ത്.
കെ.​വി.​വേ​ണു​ഗോ​പാ​ലി​നും സി​ബി തോ​മ​സി​നും ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓണ​ര്‍ ല​ഭി​ക്കു​ന്ന​ത്. 2016ലും 2019​ലും ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് കെ.​വി.​വേ​ണു​ഗോ​പാ​ലി​ന് ബാ​ഡ്ജ് ല​ഭി​ച്ച​ത്.
സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ബി തോ​മ​സി​ന് 2014ല്‍ ​ലോ​ക്ക​ല്‍ പോ​ലീ​സി​ലും 2019ല്‍ ​കോ​സ്റ്റ​ല്‍ പോ​ലീ​സി​ലു​മു​ള്ള​പ്പോ​ഴാ​ണ് നേ​ര​ത്തെ ബാ​ഡ്ജ് ല​ഭി​ച്ച​ത്.
2015ല്‍ ​എ​സ്എ​സ്ബി​യി​ല്‍ ജോ​ലി ചെ​യ്യ​വേ​യാ​ണ് സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ച​ത്.