വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സർഗോത്സവം നാളെ മുതൽ
1226258
Friday, September 30, 2022 12:58 AM IST
കാഞ്ഞങ്ങാട്: വിദ്യാരംഗം കലാസാഹിത്യവേദി റവന്യു ജില്ലാ സർഗോത്സവം ഒന്ന്, രണ്ട് തിയതികളിൽ മരക്കാപ്പ് കടപ്പുറം ജിഎഫ്എച്ച്എസിൽ നടക്കും. നാളെ രാവിലെ പത്തിന് സാഹിത്യകാരൻ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.
കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട്, അഭിനയം എന്നീ മേഖലകളിലാണ് സർഗോത്സവം നടക്കുന്നത്. രണ്ടിന് വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട 300 കുട്ടികളും നൂറ് അധ്യാപകരും പങ്കെടുക്കും. കാസർഗോഡ് ഡിഡിഇ കെ.വി.പുഷ്പ, വിദ്യാരംഗം ജില്ലാ കോഓർഡിനേറ്റർ എ.ശ്രീകുമാർ, പി.രാജേഷ്, നികേഷ് മാടായി, ഇ.കെ.അബ്ദുൾ മജീദ്, കെ.സതീശൻ എന്നിവർ സംബന്ധിച്ചു.