11 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി
Tuesday, September 27, 2022 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ന്നി​പ്പാ​ടി​യി​ല്‍ വ​ച്ച് സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 11 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. പ​ട്‌​ള സ്വ​ദേ​ശി അ​ബ്ദു​ല്‍ റൗ​ഫ് (37), മ​ധൂ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ് (24), നീ​ര്‍​ച്ചാ​ല്‍ ബ​ര്‍​മ്മി​ന​ടു​ക്കം സ്വ​ദേ​ശി സാ​ബി​ത്ത് (26) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി വി.​വി. മ​നോ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്‌​ഐ​മാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, രാ​കേ​ഷ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​രേ​ഷ്, ര​ഞ്ജി​ത്ത്, അ​ജേ​ഷ്, ശ​ര​ത്, ഷി​ബു എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.