റോ​ഡ് നി​ർ​മാ​ണം; വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ശ​രി​യാ​ക്കി​യി​ല്ല, ദ​ന്പ​തി​ക​ൾ​ക്ക് ദു​രി​തം
Monday, July 1, 2024 1:37 AM IST
വാ​ണി​യ​പ്പാ​റ: എ​ടൂ​ർ-പാ​ല​ത്തും​ക​ട​വ് റോ​ഡി​ൽ വാ​ണി​യ​പ്പാ​റ ടൗ​ണി​ന് സ​മീ​പം റോ​ഡ് നി​ർ​മാ​ണത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച പാ​മ്പ​ക്ക​ൽ പാ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് ശ​രി​യാ​ക്കി​യി​ല്ലെ​ന്നു പ​രാ​തി. റീ ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണ സ​മ​യ​ത്ത് പൊ​ളി​ച്ച റോ​ഡ് നേ​രെ​യാ​ക്കി ന​ല്കാ​ത്ത​താ​ണ് വൃ​ദ്ധ ദ​മ്പ​തി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​യ​റ്റം കു​റ​ച്ച് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി നേ​രെ​യാ​ക്കാ​മെ​ന്ന് പൊ​ളി​ക്കു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​ട്ടും വ​ഴി സം​ബ​ന്ധി​ച്ച് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ട​യി​ട്ടി​ല്ലെ​ന്ന് മാ​മ്മ​ച്ച​നും ഭാ​ര്യ തെ​യ്യാ​മ്മ​യും പ​റ​യു​ന്നു.

വാ​ർ​ധ്യ​ക്യ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ര​ണ്ടു​പേ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി നേ​രെ​യാ​ക്കി ന​ല്ക​ണം എ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.