ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​സ്എ​ഫി​ന് ച​രി​ത്ര വി​ജ​യം
Sunday, June 30, 2024 8:33 AM IST
പ​രി​യാ​രം: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​സ്എ​ഫ് മു​ന്ന​ണി​ക്ക് ച​രി​ത്ര വി​ജ​യം. 28 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടുപ്പി​ലാ​ണ് യു​ഡി​എ​സ്എ​ഫ് 12 സി​റ്റി​ല്‍ വി​ജ​യി​ച്ച​ത്.

പ​ത്ത് മേ​ജ​ര്‍ സീ​റ്റി​ല്‍ ഒ​ന്പ​തും യു​ഡി​എ​സ്എ​ഫ് നേ​ടി. ചെ​യ​ര്‍​മാ​നാ​യി ഹി​ഷാം മു​നി​റും വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യി ഇ. ​അ​മീ​ന്‍, എ​സ്. സ​ജി​ത എ​ന്നി​വ​രും​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഹു​സ്‌​നു​ല്‍ മു​നീ​ര്‍ - ജ​ന​റ​ല്‍ സെ​ക്ര​ട്ടി, ഫ​റാ​സ് ഷ​രീ​ഫ്, ഷി​ബി​ന്‍ ഫ​വാ​സ് -ജോ ​സെ​ക്ര​ട്ട​റി​മാ​ര്‍, മു​ഹ​മ്മ​ദ് ജാ​മിം -ഫൈ​ന്‍ ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി. കെ. ​വാ​ജി​ദ്, മു​ഹ​മ്മ​ദ് റൈ​സ​ല്‍ - യു​യു​സി എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. സ്‌​പോ​ർ​ട്സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം.​ആ​ർ ആ​ദി​ത്യ കൃ​ഷ്ണ​നും വി​ജ​യി​ച്ചു.

2020 ബാ​ച്ച് റ​പ്ര​സ​ന്‍റേ​റ്റീ​വാ​യി അ​തു​ൽ.​പി.​അ​രു​ൺ, പി​ജി റ​പ്ര​സ​ന്‍റേ​റ്റീ​വാ​യി ജി. ​അ​ഖി​ൽ എ​ന്നി​വ​ർ എ​സ്എ​ഫ്ഐ​യു​ടെ പാ​ന​ലി​ൽ നേ​ര​ത്തെ എ​തി​രി​ല്ലാ​തെ ജ​യി​ച്ചി​രു​ന്നു. 2021 റ​പ്ര​സ​ന്‍റേ​റ്റീ​വ്, 2022 റ​പ്ര​സ​ന്‍റേ​റ്റീ​വ്, 2023 റ​പ്ര​സ​ന്‍റേ​റ്റീ​വ് എ​ന്നി​വ യു​ഡി​എ​സ്എ​ഫി​ന് ല​ഭി​ച്ചു. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.