കരിക്കോട്ടക്കരി: സെന്റ് തോമസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കരിക്കോട്ടക്കരി പിഎച്ച്സി മെഡിക്കൽ ഓഫീസർമാരായ ഡോ. അനു മേരി ജോസ്, ഡോ. ഷാന്റി എന്നിവരെ ആദരിച്ചു. ക്ലബ് കൺവീനർ ഷേർളി ജോസഫ്, എം.എം. വർഗീസ്, ജീമ ജോസ് എന്നിവർ നേതൃത്വം നൽകി.
അങ്ങാടിക്കടവ്: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അങ്ങാടിക്കടവ് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. ജിയോ, ഡോ. ബെസ്റ്റിൻ, ആയുർവേദ ആശുപത്രിയിലെ ഡോക്ടർ രാധിക എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. സന്തോഷ് കെ. പീറ്റർ, അധ്യാപകരായ സജി ജോസഫ്, കെ. ഷിജിന, സ്മിത തോമസ്, മഞ്ജു ജോർജ്, റിയ ജെയ്സൺ, ആൽബിൻ ജോസ് എന്നിവർ നേതൃത്വം നലകി.
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഗവ. ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. മെഡിക്കൽ ഓഫീസർ കെ. സുഷമ, ഡോ. ടി.എൻ. മിഥുലേഖ്, ഡോ. ജി. നിതിൻ, ഡോ. കെ.എം. ദിനേശൻ, ഡോ. പി.ആർ. പ്രിയ, ഡോ. ദിയ മോൾ ബേബി എന്നിവരെയാണ് ആദരിച്ചത്. പ്രോഗ്രാം ഓഫീസർ കെ. സജ്ന, ആദിത്യ, യതുനന്ദ്, റിസ്വാന, ദേവാനന്ദ, ദേവാഗ്, യതുകൃഷ്ണ, ആഷിലി, ശ്രവ്യ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്കൂളിന്റെ നേതൃത്വത്തിൽ 42 വർഷമായി മട്ടന്നൂരിൽ ആതുരശുശ്രൂഷ രംഗത്ത് സേവനം ചെയ്യുന്ന ഡോക്ടർമാരായ സുധീർ, സുചിത്ര, കെ. ശ്രീധരൻ ആദരിച്ചു. പിടിഎ പ്രസിഡന്റ് എം. രതീഷ് ആദരിച്ചു. പി. വിജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ മുരളീധരൻ, സജിമ വിജിത്ത്, സജിത്ത്, സുരേഷ് എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: പട്ടാന്നൂർ കെപിസി ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കൂടാളി ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആർ. അമൃത, അറ്റൻഡർ കെ. ലക്ഷ്മണൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ. മാധവൻ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക ഒ.വി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എൻസിസി ഓഫീസർ ദിലീപ് കുയിലൂർ, കേഡറ്റുകളായ പി.വി. കൃഷ്ണേന്ദു, ഋതു വർണ, നേഹ പ്രദീപ്, വി.വി. അഷിമ എന്നിവർ പ്രസംഗിച്ചു.