വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും കുട്ടികളും ഡോക്ടേഴ്സ് ദിനത്തിൽ കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു. മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് മണവത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് പ്രകാശ് പുത്തേട്ട്, ബിബിൻ മാത്യു, ജോസ് ജോസഫ്, ലൈല സെബാസ്റ്റ്യൻ, കെ.ജെ. അലക്സാണ്ടർ, വിദ്യാർഥി പ്രതിനിധികളായ അനന്യ പിള്ള, ലെനിസ് മരിയ തോമസ്, അശ്വിൻ സുഭാഷ്, എൻ. അനശ്വർ എന്നിവർ പ്രസംഗിച്ചു.
കുടിയാന്മല: യംഗ് മൈൻഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മുപ്പത് വർഷങ്ങളിലേറെയായി കുടിയാന്മലയിൽ സേവനം ചെയ്തു വരുന്ന ഡോ. വി. സുരേഷ്, കുടാതെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോ. വിവേക്, ഡോ. ജയിംസ്, ഡോ. സ്റ്റെനിൻ, ഡോ. ആശ, ഡോ. നിഖില എന്നിവരെ ആദരിച്ചു.
ജില്ലാ ട്രഷറർ ബിജു ഫ്രാൻസിസ്, ക്ലബ് പ്രസിഡന്റ് ബേബി വട്ടക്കുന്നേൽ, ഭാരവാഹികളായ ഷീജ ബെന്നി, സാജു പൊടിപ്പാറ, മാത്യു തെള്ളിയിൽ, സോജൻ തോമസ് എന്നിവർ ചേർന്നാണ് ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിച്ചത്.
പയ്യാവൂർ: കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) നേതൃത്വത്തിൽ കുടിയാൻമലയിലെ വിവിധ ആശുപത്രികൾ സന്ദർശിച്ച് ഡോക്ടർമാരെ ആദരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഡെസ്റ്റി ദേവസ്യ, മീന കുമാരി, ക്ലീറ്റസ് പോൾ എന്നിവർ നേതൃത്വം നൽകി.
തളിപ്പറമ്പ്: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ് സിറ്റി ക്ലബിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച തളിപ്പറമ്പിലെ ഡോ. കെ.ടി. മാധവൻ, ഡോ. എം.എസ്. ഷേണായ് എന്നിവരെ അവരുടെ ഭവനത്തിൽ എത്തി ആദരിച്ചു. പ്രസിഡന്റ് ഷാജി മാത്യു അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, എം.കെ. വേണുഗോപാൽ, ഡോ. പി.വി. ജോസ്, വി.എ. സതീഷ്, പി.പി. ഷാജി, പി. ഗോപാൽ അപ്സര, പ്രിയ ഗോപാൽ, രമേശൻ കൊയിലി എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: കുടിയാന്മല വൈസ്മെൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഗവ. ആശുപത്രിയിലെ ഡോ. വിവേക് ചന്ദ്രൻ, ഡോ. അബ്ദുൾ സലീം എന്നിവരെ ആദരിച്ചു. ക്ലബ് ഭാരവാഹികളായ ജോയ് ജോൺ കുറിച്ചേൽ, സിജോ കണ്ണേഴത്ത്, സെബാസ്റ്റ്യൻ മാത്യു കുരിശുംമൂട്ടിൽ, ജോബിന്സ് കണ്ണേഴത്ത്, ജാൻസമ്മ ജോയി, മിനി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ചെമ്പേരി: ചെമ്പേരി മേഖലാ ചെറുപുഷ്പ മിഷൻ ലീഗിന്റെ (സിഎംഎൽ) ആഭിമുഖ്യത്തിൽ ചെമ്പേരി ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. ബിന്ദുവിനെ ആദരിച്ചു. സിഎംഎൽ മേഖലാ വൈസ് ഡയറക്ടർ സിസ്റ്റർ അലീന എസ്എംഎസ് നേതൃത്വം നൽകി.
ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി മേഖലാ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റത്തിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ഐഎംസി ആശുപത്രി, കൂട്ടുമുഖം ഗവ. ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരെ ആദരിച്ചു. എകെസിസി തലശേരി അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കരുവഞ്ചാൽ: വെള്ളാട് ശ്രേയസ് ചൈതന്യ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ ജോസ് ക്ലിനിക് സ്ഥാപകനും ഡോ. ജോസ് പി. ആന്റണിയെ ആദരിച്ചു. മോഹനൻ മുട്ടുമണ്ണിൽ, കെ.എൻ. അംബിക, മിനി രവി, എം. സിന്ധു, എം.ജി. ലത, ശ്രേയസ് കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ഷീന സഞ്ജു എന്നിവർ പങ്കെടുത്തു.
പുലിക്കുരുമ്പ: ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെയും ക്രെഡിറ്റ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിലെ ആർഎംഒ പുലിക്കുരുമ്പ സ്വദേശി ഡോ. സീയെന്ന ജോസഫ് കുമ്മിണിത്തോട്ടത്തിലിനെ ആദരിച്ചു. ബേബി മുല്ലൂർ, ജയിംസ് കുമ്മിണിത്തോട്ടത്തിൽ, ബേബി കുന്നേൽ, ജോഷി പുതുശേരിയിൽ, സി.എ.കുഞ്ഞമ്പു എന്നിവർ പങ്കെടുത്തു.