മാ​ന​ന്തേ​രി​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ് സ്ത്രീ ​മ​രി​ച്ചു
Sunday, June 30, 2024 2:07 AM IST
കൂ​ത്തു​പ​റ​മ്പ്: മാ​ന​ന്തേ​രി സ​ത്ര​ത്തി​നു സ​മീ​പം കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ​ളം അ​യ്യ​പ്പ​ൻ​കാ​വി​ലെ പു​റ​ക്കാ​നോ​ട്ട് ജ​മീ​ല (53) ആ​ണ് മ​രി​ച്ച​ത്.

ജ​മീ​ല​യു​ടെ മ​ക​ൾ ജം​ഷീ​റ (36), ജം​ഷീ​റ​യു​ടെ ഭ​ർ​ത്താ​വ് പേ​രാ​വൂ​ർ മു​രി​ങ്ങോ​ടി​യി​ലെ പു​തി​യ വീ​ട്ടി​ൽ അ​ബ്ദു​ൾ ജ​ബ്ബാ​ർ (44), മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ഫി​ർ (13), ബ​ന്ധു മു​രി​ങ്ങോ​ടി​യി​ലെ പു​തി​യ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മി​ർ​ഷാ​ദ് (25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ ജാ​ഫി​റി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​ക​വെ​യാ​ണ് അ​പ​ക​ടം. വ​ള​വി​ൽ പെ​ട്ട​ന്ന് ബ്രെ​യ്ക്ക് ചെ​യ്ത​പ്പോ​ൾ കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് തെ​റി​ച്ചു സ​മീ​പ​ത്തെ മ​തി​ലി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

നാ​ട്ടു​കാ​രും കൂ​ത്തു​പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ സേ​ന​യും ക​ണ്ണ​വം പോ​ലീ​സും എ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജ​മീ​ല​യു​ടെ ഭ​ർ​ത്താ​വ്: അ​ബ്ദു​ൾ റ​ഷീ​ദ്. മ​ക്ക​ൾ: ജം​ഷീ​ദ, ഷാ​ക്കി​റ, റ​ഫ്ഷാ​ദ്, മു​ർ​ഷി​ദ. മ​രു​മ​ക്ക​ൾ: ജ​ബ്ബാ​ർ, ക​രീം, ഫാ​ത്തി​മ, റ​മീ​സ്.