ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ർ: യോ​ഗ​ശാ​ലാ റോ​ഡി​ലെ സ​ഫി​യാ കോം​പ്ല​ക്സി​ൽ 105-ാം റൂ​മി​ലെ ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും മു​ൻ സാ​യി കോ​ച്ചു​മാ​യ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സം​സ്ഥാ​ന സ്പോ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി. ​ശ്രീ​ഷ്, സ്റ്റേ​റ്റ് നോ​മി​നി ഷി​നി​ൽ കു​ര്യാ​ക്കോ​സ്, സാ​ഫ് ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ് വി.​ഡി. ഷി​ജി​ല, മു​ൻ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ കു​ട്ടി, ഒ​ളിന്പി​ക് അ​സോ​സി​യേ​ഷ​ൻ നോ​മി​നി കെ. ​പ്ര​ഭാ​വ​തി, എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ മോ​ഹ​ന​ൻ, സ്റ്റേ​റ്റ് നോ​മി​നി ക്യാ​പ്റ്റ​ൻ കെ.​എ​സ്. മാ​ത്യു, ട്ര​ഷ​റ​ർ കെ.​കെ. ഷ​മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ൾ കാ​യി​കാ​ധ്യാ​പ​ക​ർ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.